ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ അമ്മയ്ക്കും കുഞ്ഞിനുമായി തെരച്ചിൽ ഊർജ്ജിതമാക്കി

10:09 AM Jul 20, 2025 | AVANI MV


പഴയങ്ങാടി: അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി. ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.യുവതി രാമപുരം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.

അഗ്നിശമനസേനയും പൊലീസും തെരച്ചില്‍ തുടങ്ങി. കനത്ത മഴയായതിനാൽ പുഴയിൽ വെള്ളം കയറിയ സാഹചര്യത്തിൽ തെരച്ചിൽ ദുഷ്കരമായിരിക്കുകയാണ്.