കണ്ണൂർ : പള്ളിക്കുന്നിൽ മംഗ്ളൂര് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു, അപകടത്തിൽപ്പെട്ടത് സുള്ള്യ സ്വദേശിയായ ബിഡിഎസ് വിദ്യാർത്ഥിയാണ് പള്ളിക്കുന്ന് തയ്യിലെ കുളത്തിൽ നിന്തുന്നതിനിടെയാണ് മംഗളൂരു സുള്ള്യ സ്വദേശി അസ്തിക് രാഘവ് (19) മുങ്ങി മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ടാണ് അപകടം. മംഗളൂരു ദേർളകട്ട എ ബി ഷെട്ടി കോളേജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയാണ് അസ്തിക് രാഘവ്. കൊറ്റാളിയിലെ സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു അസ്തിക്. കൂട്ടുകാർക്കൊപ്പമാണ് അസ്തിക് കുളിക്കാൻ എത്തിയത്.
വിവരം അറിഞ്ഞ് കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി കുളത്തിൽ നിന്നും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Trending :