ചക്കരക്കൽ : ആറ്റടപ്പ നമ്പർ ടൂഎൽ പി സ്കൂൾ അധ്യാപക രക്ഷാകർത്തൃ സമിതി ഹരിത സേനാംഗങ്ങളായ കെ.ഷീന, പ്രീത ശ്രീനിവാസൻ എന്നിവരെ ആദരിച്ചു. ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ പി അജിലേഷ് അധ്യക്ഷനായി. കെ വി ജയരാജ് ഉപഹാര സമർപ്പണം നടത്തി.
രാജീവൻ എടച്ചൊവ്വ മാക്സിം ഗോർക്കിയുടെ അമ്മ എന്ന പുസ്തകം പരിചയപ്പെടുത്തി. ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സ് ഗോൾഡൻ ആരോ പുരസ്കാരം നേടിയ ടിവി നിഹാരിക, കെ. പി.ധ്രുവ എന്നിവരെ അനുമോദിച്ചു.എൻ കെ.അങ്കുരാജൻ, ഹെഡ്മിസ്ട്രസ്സ് വി.വി.സ്മിത,പി.വി ഇന്ദു എന്നിവർ സംസാരിച്ചു.