ചെറുപുഴ : അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഭർത്താവിന്റെ അടിയേറ്റ് ഭാര്യക്ക് ഗുരുതര പരുക്കേറ്റു.
മാലോം കരുവാങ്കയത്തെ വാട്ടപ്പള്ളി വീട്ടിൽ ക്രിസ്റ്റീന ജിജി(26)നാണ് പരിക്കേറ്റത്.ഇവരെ ഭർത്താവ് കരുവാങ്കയത്തെ നിബിൻ(30) ഈക്കഴിഞ്ഞ മെയ്-29 ന് രാത്രി 9നും ജൂലായ്-17 ന് വൈകുന്നേരം ആറിനും കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി ആരോപിച്ച് കഴുത്തിന് കുത്തിപ്പിടിക്കുകയും കൈകൊണ്ടും ഇരുമ്പ് പൈപ്പ്, കമ്പി എന്നിവകൊണ്ടും മർദ്ദിക്കുകയും അടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
ക്രീസ്റ്റീനക്ക് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.ഭർത്താവ് നിബിന്റെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിട്ടുണ്ട്.