കണ്ണൂർ : കേരള പ്രിൻ്റേഴ്സ് അസോ: നാൽപതാമത് റൂബി ജൂബിലി ജില്ലാ സമ്മേളനം ജവഹർ ലൈബ്രറി ഹാളിൽ നടന്നു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് വൈ വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ഇ ഷാദുലി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി എം ഹസ്സൈനാർ മുഖ്യ പ്രഭാഷണം നടത്തി.
അച്ചടി മേഖല യിൽ 40 വർഷം പൂർത്തീകരിച്ച അംഗങ്ങളെ സംസ്ഥാന മുഖ്യ ഉപദേഷ്ടാവ് പി എ അഗസ്റ്റിൻ ആ ദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ കെ വിനയരാജ്, മുജീബ് അഹ്മദ്, പി വി പുരുഷോത്തമൻ, ദിലീപ് മെട്ടമ്മൽ, കെ മുഹമ്മദ് കുട്ടി ഹാജി, സി കെ പി റയീസ്, തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പ്രദീപ് ജി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ :സി കെ പി മുഹമ്മദ് റയീസ് ( പ്രസിഡന്റ് ) ജോഷി എൻ ജെ (സെക്രട്ടറി ) ദിലീപ് മെട്ടെമ്മൽ (ട്രഷറർ )