+

സഞ്ചാരികളെ ആകർശിക്കാൻ മലബാറിലെ ആയുർവേദ മേഖല വികസിപ്പിക്കും

ആയുർവേദ ചികിത്സയിൽ ടൂറിസം മേഖലക്ക് കൂടി കൂടുതൽ സൗകര്യമൊരുക്കും വിധം മലബാറിലെ ആയുർവേദ മേഖല വികസിപ്പിക്കുമെന്ന് നോർത്ത് മലബാർ ടൂറിസം

കണ്ണൂർ : ആയുർവേദ ചികിത്സയിൽ ടൂറിസം മേഖലക്ക് കൂടി കൂടുതൽ സൗകര്യമൊരുക്കും വിധം മലബാറിലെ ആയുർവേദ മേഖല വികസിപ്പിക്കുമെന്ന് നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ ഓപ്പൺ ഫോറം. ആയുർവേദ മെഡിക്കൽ ടൂറിസം തേടി സഞ്ചാരികൾ കേരളത്തിലേക്ക് ഒഴുകുമ്പോഴും മലബാറിലേക്ക് കൂടുതൽ സഞ്ചാരികൾ എത്താത്തതിനുള്ള പരിഹാര മാർഗങ്ങളും ഓപ്പൺ ഫോറത്തിൽ ചർച്ചയായി. 

ഇടൂഴി വൈദ്യർ ഡോ. ഐ. ഭവദാസൻ നമ്പൂതിരിയുടെ വൈദ്യപൂർണിമ ശതാഭിഷേകത്തിന്റെ ഭാഗമായി നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സും നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷനും സംയുക്തമായാണ് 'മലബാറിന്റെ ആയുർവേദ സാധ്യതകൾ' വിഷയത്തിൽ ചർച്ച നടത്തിയത്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതും ദേശീയപാത ആറുവരിപാത നിർമാണം പുരോഗമിക്കുന്നതും ആയൂർവേദ മേഖലയുടെ വളർച്ചക്ക് മുതൽകൂട്ടാകുമെന്നും ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. മേയർ മുസ് ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. പാരമ്പര്യമായുള്ള ആയുർവേദ കേന്ദ്രങ്ങൾ വളരൽ പുതിയ കാലത്ത് അത്യാവശ്യമാണെന്ന് മേയർ പറഞ്ഞു. 

കെ.വി സുമേഷ് എം.എൽ.എ വിശിഷ്ടാതിഥിയായി. പുതിയകാലത്തും ആയുർവേദത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല. മലബാറിന്റെ ആയുർവേദ മുന്നേറ്റത്തിന് സർക്കാരിൻ്റെ ഇടപെടലുകൾക്ക് മുന്നിൽ നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആയുർവേദ അറിവുകൾ കൈമാറ്റം ചെയ്യപ്പെടണമെന്നും അതിലൂടെ പുതിയ തലമുറകളിലേക്ക് ആയുർവേദം കൈമാറ്റം ചെയ്യാൻ കഴിയണമെന്ന് ചർച്ചയിൽ പങ്കെടുത്ത ചരിത്രകാരൻ കെ.കെ മാരാർ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലടക്കം ഏറ്റെടുത്തു കഴിഞ്ഞുവെന്നും ആയുർവേദ മരുന്നാൽപ്പാദനം, കയറ്റുമതി എന്നിവക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ അ‍ഭിപ്രായപ്പെട്ടു. 

വിദേശത്ത് നിന്നടക്കം വരുന്നവർക്ക് ആകർശിക്കാൻ ഉതകുന്ന രീതിയിൽ മലബാറിലെ ആയൂർവേദ ചികിത്സാ കേന്ദ്രങ്ങൾ മാറണെന്ന് ചേംബർ പ്രസിഡന്റ് ടി.കെ രമേഷ് കുമാർ അഭിപ്രായപ്പെട്ടു. മലബാറിന്റെ തനത് കല, ഭക്ഷണം, നെയത്ത് തുടങ്ങിയടക്കം ആകർശിക്കുന്ന രീതിയിൽ സഞ്ചാരികൾക്ക് പ്രധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. മലബാറിലെ ടൂറിസം വികസിച്ചാൽ മാത്രമേ വാണിജ്യ വ്യവസായം കൂടി വികസിക്കുകയുള്ളൂവെന്ന് ചേംബർ സെക്രട്ടറി സി. അനിൽകുമാർ പറഞ്ഞു. ആയുർവേദം രോഗപ്രതിരോധത്തിന് ഊന്നൽ നൽകുന്നത് വൈദ്യശാസത്രമാണ്. 

ആരോഗ്യത്തെ നിലനിർത്താനുള്ള ഇത്തരം അറിവുകൾ തലമുറകളാൽ കൈമാറ്റം ചെയ്യപ്പെട്ടതിലൂടെ കേരളത്തിലെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിന് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഗവ. ആയുർവേദ കോളജ് പ്രൊഫ. ഡോ. പി.എം മധു പറഞ്ഞു. ആയുർവേദ മെന്നത് ജീവിത ശൈലിയാണെന്നും എല്ലാവരും ഒരുമിച്ച് കൈകോർത്താൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും എ.എച്ച്.എം.എ ജില്ല പ്രസിഡന്റ് പി.പി അന്ത്രു പറഞ്ഞു. ഗതാഗതം, വാർത്താവിനിമയം തുടങ്ങിയവയിൽ മാറ്റങ്ങൾ സാധ്യമായാൽ മാത്രമേ മലബാറിൽ ഉത്തരവാദിത്വ ടൂറിസം സാധ്യമാവുകയുള്ളൂവെന്ന് ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. നോട്ടോ വൈസ് പ്രസിഡന്റ് ടി.വി മധുകുമാർ മോഡറേറ്ററായി. ഡോ. കെ.എച്ച് സുബ്രഹ്മണ്യൻ, കെ.കെ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

Trending :
facebook twitter