തളിപ്പറമ്പ്: പോക്‌സോ കേസിൽ ഒന്നാംപ്രതിക്ക് അഞ്ച് വർഷവും ഒരു മാസവും കഠിനതടവും 21,000 പിഴയും ശിക്ഷ.മൂന്ന് കൂട്ടുപ്രതികളെ വെറുതെവിട്ടു.ഉളിക്കൽ വട്യാംതോടിലെ തെരുവപ്പുഴ വീട്ടിൽ സോണി ജേക്കബ്ബിനെയാണ്(41) തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
രണ്ടാംപ്രതിയും സോണിയുടെ പിതാവുമായ ജേക്കബ് ജോൺ എന്ന ജോണി(67), മാതാവ് അന്നമ്മ ജേക്കബ് എന്ന വൽസല(66), വയത്തൂരിലെ കൈപ്പച്ചേരി വീട്ടിൽ കെ.എ.ചന്ദ്രൻ(53) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.2024 ജനുവരി 5 ന് രാത്രി 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുടിയാൻമല പോലീസ് സ്‌റ്റേഷനിലെ അന്നത്തെ സീനിയർ സി.പി.ഒ പി.പുഷ്പയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
എസ്.ഐ കെ.സുരേഷ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.പ്രേസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.