+

ഫർസീൻ മജീദിനെതിരായ വേട്ടയാടൽ അവസാനിപ്പിക്കണം: അഡ്വ. മാർട്ടിൻ ജോർജ്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചുവെന്നതിൻ്റെ പേരിൽ  യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ   വിദ്യാഭ്യാസവകുപ്പ് നടത്തുന്ന രാഷ്ട്രീയ പ്രേരിത നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് .

 കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചുവെന്നതിൻ്റെ പേരിൽ  യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ   വിദ്യാഭ്യാസവകുപ്പ് നടത്തുന്ന രാഷ്ട്രീയ പ്രേരിത നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് . മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കള്ളക്കേസിൽ ഫർസീനെ പ്രതി ചേർത്തുവെന്നല്ലാതെ കുറ്റം തെളിയിക്കപ്പെടുകയോ കോടതി ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. 

മുട്ടന്നൂർ യു.പി. സ്കൂളിൽ അധ്യാപകനായ ഫർസീനെതിരെ ഇതുവരെ സ്വീകരിച്ച നടപടി പോരെന്നും കേരള വിദ്യാഭ്യാസ ചട്ടം 75 അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ മാനേജ്‌മെന്റിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നോട്ടീസയച്ചത് ഭരണകക്ഷി നേതാക്കളുടെ ഉന്നത ഇടപെടലിലും സമ്മർദ്ദത്തിലുമാണെന്ന് വ്യക്തമാണ്.  ഫർസീൻ പഠിപ്പിക്കുന്ന വിദ്യാലയത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുകയോ അച്ചടക്ക വിരുദ്ധമായി പെരുമാറുകയോ ചെയ്യുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് അധികൃതർ നടത്തിയ തെളിവെടുപ്പിൽ വ്യക്തമായിരുന്നു. ഫർസീൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കോടതി മുമ്പാകെ അത് തെളിയിച്ച് ശിക്ഷ വിധിച്ചാൽ നടപടി സ്വീകരിക്കുന്നതിന്നു പകരം യാതൊരടിസ്ഥാനവുമില്ലാതെ അദ്ദേഹത്തിൻ്റെ ജോലിയെ ബാധിക്കുന്ന തരത്തിൽ നീക്കങ്ങൾ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണ്. 

ജനാധിപത്യ വ്യവസ്ഥിതിക്കു നിരക്കാത്ത ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നാണ് പറയാനുള്ളത്. നീതിന്യായ സംവിധാനങ്ങൾക്കു മുകളിൽ തീർപ്പു കൽപ്പിക്കാനും ശിക്ഷവിധിക്കാനുമുള്ള അധികാരം സി പി എമ്മിൻ്റെ ചൊല്പടിക്കു വഴങ്ങുന്ന ഉദ്യോഗസ്ഥർക്കില്ലെന്ന് മനസിലാക്കണം. ഫർസീനെതിരായ നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്നും നിയമപരമായി വേണ്ട പിന്തുണ നൽകുമെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി.

facebook twitter