+

കണ്ണൂർ വെള്ളൂരിൽ പ്ളസ് ടൂ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

വെള്ളൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. വെള്ളൂർ ആലിങ്കീഴിൽ താമസിക്കുന്ന തൃക്കരിപ്പൂർ ഉദിനൂർ സ്വദേശി ടി.പി.സുഹൈലിന്റേയും തയ്യിൽ സുമയ്യയുടേയും മകൻ ഹാഷിറാ (18) ണ് മരിച്ചത്.

പയ്യന്നൂർ : വെള്ളൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. വെള്ളൂർ ആലിങ്കീഴിൽ താമസിക്കുന്ന തൃക്കരിപ്പൂർ ഉദിനൂർ സ്വദേശി ടി.പി.സുഹൈലിന്റേയും തയ്യിൽ സുമയ്യയുടേയും മകൻ ഹാഷിറാ (18) ണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് സ്‌കൂളിൽനിന്നും വീടിന് സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയിൽ വെള്ളൂർ ആലിൻകീഴിലെത്തിയപ്പോൾ വിദ്യാർഥി ഹൃദയാഘാതത്താൽ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർമാർ ഹാഷിറിനെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ സഫ, സന, സിയ, സഹൽ.

facebook twitter