+

കണ്ണവത്ത് ചുഴലിക്കാറ്റിൽ വീടിന് മുകളിൽ മരം കടപുഴകി വീണ് വയോധികൻ മരിച്ചു

ചുഴലിക്കാറ്റിൽ കൂറ്റൻ മരം വീടിന് മുകളിൽ കടപുഴകി വീണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികൻ അതിദാരുണമായി മരിച്ചു


കണ്ണവം : ചുഴലിക്കാറ്റിൽ കൂറ്റൻ മരം വീടിന് മുകളിൽ കടപുഴകി വീണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികൻ അതിദാരുണമായി മരിച്ചു. കണ്ണവം ചെമ്പുക്കാവ് തെറ്റു മലിലെ എനി യാടൻ വീട്ടിൽ ചന്ദ്രനാ (78) ണ് മരിച്ചത്.

ശനിയാഴ്ച്ച പുലർച്ചെയാണ് കണ്ണവം മേഖലയിൽ ചുഴലിക്കാറ്റും പേമാരിയും വീശിയടിച്ചത്. മരം വീണ് പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി 'വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. വൈദ്യുതി തൂണും കടപുഴകി. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിവരികയാണ്'

facebook twitter