ലയൺസ്ഇൻ്റർനാഷനൽ ഡിസ്ട്രിക് 318ഇ കാബിനറ്റ് ഇൻസ്റ്റലേഷൻ ബാലുശ്ശേരിയിൽ

12:15 PM Jul 26, 2025 | AVANI MV

കണ്ണൂർ :ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക് 318ഇ കാബിനറ്റ് ഇൻസ്റ്റലേഷൻ ബാലുശ്ശേരിയിൽ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോഴിക്കോട്, വയനാട്, മാഹി, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെടുന്ന  ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 ഇ യുടെ കാബിനറ്റ് ഇൻസ്റ്റലേഷൻ27 ന് ബാലുശ്ശേരി ഗോകുലം കൺവെൻഷൻ സെൻറ്ററിലാണ് നടത്തുകയന്ന് ഭാരവാഹികൾ  അറിയിച്ചു. അഭേയ് ഓസ്വാൾ ഗ്രൂപ്പിൻ്റെ ചെയർ പേഴ്സൻ ലയൺ ഡോ. അരുണ അഭേയ് ഓസ്വാൾ  മുഖ്യാതിഥിയാവും.

കോഴിക്കോട് സ്വദേശിയായ ലയൺ രവിഗുപ്തയാണ് ഡിസ്ട്രിക്ട് ഗവർണ്ണർ.വൈസ് ഡിസ്ട്രിക്ട് ഗവർണ്ണമാരായി ടൈറ്റസ് തോമസ് കാഞ്ഞങ്ങാട്, പി.എസ് സൂരജ് കോഴിക്കോട് എന്നിവരാണ്. ചടങ്ങിൽ വെച്ച്  ഗോകുലം ഗോപാലന് ഡിസ്ട്രിക്ട് ഹോസ്പിറ്റാലിറ്റി ഐക്കൺ അവാർഡ് നൽകി ആദരിക്കും. "വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിയുടെ ഭാഗമായി ചിറ്റിലപ്പള്ളി ഗ്രൂപ്പുമായി സഹകരിച്ച് 50 വീടുകൾ നിർമ്മിച്ചു നൽകും. 
വാർത്താസമ്മേളനത്തിൽ ലയൺ ഷാജി ജോസഫ് ( മാർക്കറ്റിങ്ങ് ചെയർ പേഴ്സൻ),ലയൺ എം. വിനോദ് കുമാർ ( ഡിസ്ട്രിക്ട് സെക്രട്ടറി), ലയൺ ഡോ. പുരുഷോത്തം ബാസപ്പെ (എൽ സി. ഐ. എഫ് ചെയർ പേഴ്സൻ), ലയൺ അഡ്വ. വിനോദ് ഭട്ടതിരിപ്പാട് (ജി.എൽ. ടി കോഡിനേറ്റർ), ലയൺ പ്രസൂൺ കുമാർ. എം.പി. (ചീഫ് കോർഡിനേറ്റർ, ഡിസ്ട്രിക്ട് ഈവൻ്റ്സ്) എന്നിവർപങ്കെടുത്തു.