+

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് അപകടങ്ങൾ ഒഴിവാക്കണം: എ ഐ ടി യു സി

റോഡുകളുടെ ശോചനീയാവസ്ഥ കാരണം അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തകർന്ന റോഡുകളുടെ  അറ്റകുറ്റപ്പണി യുദ്ധകാലടിസ്ഥാനത്തിൽ നിർവഹിക്കണമെന്ന് കണ്ണൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി ) ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.  

കണ്ണൂർ: റോഡുകളുടെ ശോചനീയാവസ്ഥ കാരണം അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തകർന്ന റോഡുകളുടെ  അറ്റകുറ്റപ്പണി യുദ്ധകാലടിസ്ഥാനത്തിൽ നിർവഹിക്കണമെന്ന് കണ്ണൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി ) ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.  

ദേശീയ പാതകളിലൂടെയും ഗ്രാമീണ റോഡുകളിലൂടെയുമുള്ള യാത്ര ഒരു പോലെ ദു:സഹമായിരിക്കുകയാണ്. മഴയും ശക്തമായതോടെ പൊട്ടി പൊളിഞ്ഞ റോഡിലൂടെ വാഹനങ്ങൾക്ക് യാത്ര പോകാൻ പറ്റാത്ത സ്ഥിതിയിലാണ്. അടിയന്തിരമായും ഇതിന് പരിഹാരം കാണണമെന്ന് യൂണിയൻ ആവശ്യപെട്ടു. പ്രസിഡൻ്റ് സി പി സന്തോഷ് കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി താവം ബാലകൃഷ്ണൻ, എൻ പ്രസാദ്, പി ചന്ദ്രൻ, വി പി സജീവൻ എന്നിവർ സംസാരിച്ചു.

facebook twitter