ജല നിരപ്പ് ഉയരുന്നു; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

07:43 PM Jul 27, 2025 | AVANI MV

കണ്ണൂർ: കനത്ത മഴയെ തുടർന്ന് പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പ് ഇല്ലാതെ തന്നെ തുറക്കുന്നതാണെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.