+

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കെ.എസ്.ടി .എ കണ്ണൂരിൽ ആഗസ്ത് 2 ന് ധർണ നടത്തും

കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾതിരുത്തുക, കേരളത്തോടുള്ള അവഗണന തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ

കണ്ണൂർ : കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾതിരുത്തുക, കേരളത്തോടുള്ള അവഗണന തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഗസ്ത് 2 ന് അദ്ധ്യാപകർ കണ്ണൂരിൽ മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചതായി കെ എസ് ടി യു സംസ്ഥാനവൈസ് പ്രസിഡണ്ട് കെ സി മഹേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11 മണിക്ക് ടൗൺ സ്ക്വയറിൽ നടക്കുന്ന ധർണ്ണാസമരം ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. 

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള നവഗണനവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക ,പി എഫ് ആർ ഡി എ നിയമം റദ്ദാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന മാർച്ചിലും ധർണ്ണയിലും ജില്ലയിലെ 15 സബ്ബ് ജില്ലകളിൽ നിന്നായി അയ്യായിരത്തിൽ പരം അദ്ധ്യാപകർ പങ്കെടുക്കുമെന്ന് മഹേഷ് പറഞ്ഞു. 

സ്റ്റേഡിയം കോർണ്ണറിൽ നിന്നാരംഭിക്കുന്ന പ്രകടനം ഗതാഗത തടസ്സം സൃഷ്ടിക്കാത്ത വിധം റോഡിന്റെ ഒരു വശത്ത് കൂടി മാത്രം ഹെഡ് പോസ്റ്റ് ഓഫീസ്, പൊലീസ് മൈതാനം, ജില്ലാ പഞ്ചായത്ത് കാര്യാലയം, സിവിൾ സ്റ്റേഷൻ വഴിയായിരിക്കും ടൗൺ സ്ക്വയറിൽ എത്തിച്ചേരുകയെന്ന് അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസി. കെ.സി മഹേഷ് കെ.സി സുധീർ ' കെ.പ്രകാശൻ, കെ.സി സനിൽ എന്നിവർ പങ്കെടുത്തു.

facebook twitter