ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ; ബിജെപി സർക്കാർ നടപടിയിൽ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി എൽഡിഎഫ്

07:56 PM Jul 31, 2025 | Neha Nair

തളിപ്പറമ്പ : ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ്  നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.  പൂക്കോത്ത് നട കേന്ദ്രീകരിച്ച് നടത്തിയ പ്രകടനം നഗരംചുറ്റി ടൗണിൽ സമാപിച്ചു. 

ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗത്തിൽ ടി വി നാരായണൻ അധ്യക്ഷനായി. കെ സന്തോഷ് സ്വാഗതം പറഞ്ഞു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ശ്യാമള,  ടി എസ് ജയിംസ്, പി വി അനിൽ, എൻ വി കുഞ്ഞിരാമൻ, പി മുകുന്ദൻ, വി ബി പരമേശ്വരൻ, കെ ദാമോദരൻ എന്നിവർ പങ്കെടുത്തു.