പേരാവൂരിൽ ബൈക്ക് യാത്രക്കാരൻ്റെ ജീവനെടുത്ത് ടിപ്പറിൻ്റെ മരണപ്പാച്ചിൽ

11:20 AM Aug 04, 2025 | AVANI MV


പേരാവൂർ : പേരാവൂരിൽ ബൈക്ക് യാത്രക്കാരൻ്റെ ജീവനെടുത്ത് ടിപ്പർ ലോറിയുടെ മരണപ്പാച്ചിൽ പേരാവൂർതെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് അതിദാരുണമായാണ് മരണമടഞ്ഞത്.

ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിഥുൻ രാജാണ് (32) മരിച്ചത് തിങ്കളാഴ്ച്ചരാവിലെ ഏഴരയോടെയാണ് അപകടം. റോഡിലേക്ക് തെറിച്ചു വീണ മിഥുൻ രാജിനെനാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.