തളിപറമ്പിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നകഞ്ചാവ് പൊതികളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

12:23 PM Aug 04, 2025 | AVANI MV

തളിപ്പറമ്പ്:വിൽപ്പനയ്ക്കായി കൊണ്ടുവന്നകഞ്ചാവ് പൊതികളുമായി രണ്ട് യുവാക്കൾ പിടിയിൽ. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ തളിപ്പറമ്പ് ഉണ്ടപ്പറമ്പില്‍ നിന്നും കഞ്ചാവ് പൊതികള്‍ സഹിതം രണ്ട് യുവാക്കള്‍ പിടിയിലായത്.തളിപ്പറമ്പ് മുക്കോലയിെല പുന്നക്കന്‍ മന്‍സിലില്‍ പി.നദീര്‍(29), തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളിന് സമീപത്തെ അഫീഫ മന്‍സിലില്‍ കെ.പി.ഹസ്ഫര്‍ ഹസ്സന്‍(35) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ പി.കെ.രാജീവന്‍, കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

നദീര്‍ നേരത്തെ എം.ഡി.എം.എ കൈവശം വെച്ച കേസില്‍ റിമാന്‍ഡിലായിരുന്നു.തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലും കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലുമായി നദീറിന്റെ പേരില്‍ ഒന്നില്‍ കൂടുതല്‍ കേസുകളുണ്ട്.ഇതിനുസമാനമായി ഹസ്ഫര്‍ ഹസനും തളിപ്പറമ്പ് എക്‌സൈസ് ഓഫീസിലും വളപട്ടണം പൊലീസിലുമായി കഞ്ചാവ് കൈവശം വെച്ച കേസുകളുണ്ട്.എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ്, ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കലേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി.അനു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രകാശന്‍ എന്നിവരടടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.