തളിപ്പറമ്പ്: ബന്ധുക്കള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായ പരാതിയില്‍ പോക്‌സോ കേസ് പ്രകാരം യുവാവിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.പരവന്തട്ട സ്വദേശി അനീഷ്‌കുമാര്‍(42)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ലോഡ്ജില്‍ താമസിക്കുന്നതിനിടെ ഇയാൾ പീഡിപ്പിച്ചെന്നാണു പരാതി.സ്‌കൂള്‍ കൗണ്‍സലിങ്ങിനിടെ പെണ്‍കുട്ടി അധ്യാപകരോടാണു വിവരം വെളിപ്പെടുത്തിയത്.മേല്‍പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പരാതി തളിപ്പറമ്പിലേക്ക്
മാറ്റുകയായിരുന്നു.തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
Trending :