അടൂരിൻ്റെ പ്രസംഗത്തിൽ ദുരുദ്യേശമില്ല: മന്ത്രി വി എൻ വാസവൻ

12:50 PM Aug 04, 2025 | AVANI MV

കണ്ണൂർ :കഴിഞ്ഞ ദിവസം സിനിമാ കോംക്ലെയിമിൽ സംവിധായകൻഅടൂർ ഗോപാലകൃഷ്ണൻ നടത്തിയപ്രസ്താവന ദുരുദ്ദേശപരമായി കാണേണ്ടതില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എകെജി ആശുപത്രിയിലെ പരിപാടി ഉൽഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 സ്ത്രീകൾക്കും ,എസ് സി / എസ് ടി വിഭാഗത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചതെന്നും അതുതുടരുമെന്നും അക്കാര്യത്തെക്കുറിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി തന്നെ വക്ത മാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ പുരസ്കാരങ്ങൾക്ക് അർഹതപ്പെട്ട നിര വിധി സിനിമകൾ ഉണ്ടായിട്ടും,കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയതിലൂടെ  കേരള സർക്കാറിനെ അപമാനിക്കുകയാണ് ജൂറി ചെയ്തിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.