ചെമ്പേരി : ചെമ്പേരിയിൽ സ്വകാര്യ വ്യക്തിയുടെ കട കത്തി നശിച്ചു. ഇന്ന് പുലർച്ചെ പള്ളിയിൽ പോയി വരുന്നവരാണ് തീ പിടിത്തം കണ്ടത്. ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് തീയണക്കൽ ഊർജ്ജിതമാക്കി.
ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ കുടിയാൻമലപൊലി സിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം.