കണ്ണൂർ:കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ഓഹരി ഉടമകൾക്കും ആശ്രിതർക്കും ഓഹരി തുകയ്ക്ക് ആനുപാതികമായി ഒ.പി., കൺസൾട്ടേഷൻ, ലാബ് പരിശോധന എന്നിവയ്ക്കും ഐ.പിയിൽ ക്യാഷ്‌ലെസ്സ്, റി-ഇംമ്പേഴ്‌സ്മെൻറ് ചികിത്സയ്ക്കും പ്രത്യേക ഡിസ്കൌണ്ടുകളും, സൗജന്യ ആനുകൂല്യങ്ങളും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ ഉൽഘാടനം ചെയ്തു.
ആശുപത്രി പരിസരത്ത്പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു ഇന്ന് കാലത്ത് ഉൽഘാടന പരിപാടി.കെ വി സുമേഷ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ,ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമൻ, വൈസ് പ്രസിഡൻ്റ് കെ എൻ മോഹനൻ നമ്പ്യാർ, സെക്രട്ടറി കെ വികാസ് , മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണ പൊതുവാൾ തുടങ്ങിയവർ പങ്കെടുത്തു.