കണ്ണൂർ : കൊടി സുനിയും സംഘവും കോടതിയിൽ ഹാജരാക്കിയ ദിവസം ഹോട്ടൽ മുറിയിൽ നിന്നും പരസ്യ മദ്യപാനം നടത്തിയെന്ന വിവാദങ്ങൾക്കിടെ ടി.പി. വധകേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോൾ അനുവദിച്ചു. ടി.കെ. രജീഷിനാണ് രണ്ട് ദിവസം മുൻപ് പരോൾ അനുവദിച്ചത്.
എർണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോൾ 'കൊടി സുനിയുടെയും സംഘത്തിൻ്റെയും പരസ്യ മദ്യപാനം വിവാദമായ നിനിടെയാണ് രജീഷിന് പരോൾ അനുവദിച്ചത്. ആരെങ്കിലും തെറ്റ് ചെയ്തതിന് അർഹതപ്പെട്ടവർക്ക് പരോൾ നിഷേധിക്കാനാവില്ലെന്ന് ജയിൽ ഉപദേശക സമിതി അംഗം പി. ജയരാജൻ പ്രതികരിച്ചു. കുടുംബപരമായ ആവശ്യങ്ങൾക്കു വേണ്ടിയാണ് പാട്യം പത്തായ കുന്ന് കാരായിൻ്റവിട രജീഷ് (35) പരോളിനായി അപേക്ഷിച്ചത്.
Trending :