എൽ.ഐ.സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ഡിവിഷൻ സമ്മേളനം കണ്ണൂരിൽ

06:56 PM Aug 05, 2025 | AVANI MV

കണ്ണൂർ : എൽ.ഐ.സി ഏജൻ്റ് സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ഡിവിഷൻ സമ്മേളനം ഓഗസ്റ്റ് എട്ടിന് രാവിലെ ഒൻപതു മണിക്ക് കണ്ണൂർ സുശീല ഗോപാലൻ സ്മാരകമന്ദിരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 അഞ്ച് ജില്ലകളിലെ 25 ബ്രാഞ്ചുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. അഖിലേന്ത്യജനറൽ സെക്രട്ടറി ഡോ. പി.ജി ദിലീപ് സംഘടനാനേതാക്കളായ സോണൽ സെക്രട്ടറി പി.എൻ സുധാകരൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മോഹനൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അശോകൻ എന്നിവർ പങ്കെടുക്കും.