സംസ്ഥാന ടേബിൾ ടെന്നീസ് ടൂർണമെൻറ് ധർമ്മശാലയിൽ ഓഗസ്റ്റ് എട്ടിന് തുടങ്ങും

07:08 PM Aug 07, 2025 | AVANI MV

കണ്ണൂർ: ധർമ്മശാല ഹൈ ഫൈവ് ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 8, 9, 10 തീയതികളിൽ സംസ്ഥാന ഓപ്പൺ പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെൻറ് സംഘടിപ്പിക്കുമെന്ന് സംഘാടകർ  അറിയിച്ചു. ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള, ഡിസ്ട്രിക്റ്റ് ടേബിൾ ടെന്നീസ് അസോസിയേഷൻ കണ്ണൂർ എന്നിവയുടെ സഹകരണത്തോടു കൂടിയാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.

22 വിഭാഗങ്ങളിലായി 300 ഓളം താരങ്ങൾ മത്സരിക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം ആഗസ്റ്റ് 8 വൈകിട്ട് 4ന് മുൻ ദേശീയ വനിത ടേബിൾ ടെന്നീസ് താരം ജൂഡിറ്റ് കുട്ടി നിർവഹിക്കും. 10ന് വൈകിട്ട് നടക്കുന്ന സമാപന യോഗത്തിൽ പ്രശസ്‌ത പിന്നണി ഗായകൻ ജോബ് കുര്യൻ വിശിഷ്‌ടാതിഥിയായി പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ബാബുരാജ് കെ,ചെയർ പേഴ്സൺ ഉഷാ രാജ്, ഡോ.സുധീർ ഇ വി , ഡോ.രശ്‌മിത കെ എം , അരുൺ പോൾഎന്നിവർ പങ്കെടുത്തു.