+

ഒടുവിൽ ആശ്വാസവാർത്തയെത്തി, ഷാരോണിനെ ഗോവയിൽ നിന്നും കണ്ടെത്തി, ഇന്ന് നാട്ടിലെത്തിക്കും

അണ്ടലൂരിൽ നിന്നും കാണാതായ 14 വയസുകാരനെഗോവയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെ മംഗ്ളൂർ റെയിൽവെ സ്റ്റേഷനിലെ ഗാർഡ് കുട്ടി അസ്വാഭാവിക സാഹചര്യത്തിൽ റെയിൽവെ സ്റ്റേഷൻ സീറ്റിൽ ഇരിക്കുന്നതു കണ്ടു വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു അമ്മയോട് വിവരം പറഞ്ഞു.

ധർമ്മടം: അണ്ടലൂരിൽ നിന്നും കാണാതായ 14 വയസുകാരനെഗോവയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെ മംഗ്ളൂർ റെയിൽവെ സ്റ്റേഷനിലെ ഗാർഡ് കുട്ടി അസ്വാഭാവിക സാഹചര്യത്തിൽ റെയിൽവെ സ്റ്റേഷൻ സീറ്റിൽ ഇരിക്കുന്നതു കണ്ടു വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു അമ്മയോട് വിവരം പറഞ്ഞു.

 വീട്ടുകാർ ധർമ്മടം പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ ഗോവ പൊലിസിനെ ബന്ധപ്പെടുകയും പുലർച്ചെയോടെ മംഗ്ളൂർ റെയിൽവെ സ്റ്റേഷനിലേക്ക് പൊലിസുകാർക്കൊപ്പം എത്തിക്കുകയും ചെയ്തു. ബന്ധുക്കൾ നിയമനടപടി പൂർത്തിയാക്കിയതിനു ശേഷം കുട്ടിയെ ഏറ്റുവാങ്ങുന്നതിനായി മംഗ്ളൂരിലെത്തിയിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയോടെ കുട്ടിയെ ധർമ്മടം പൊലിസ് സ്റ്റേഷനിലെത്തിച്ച് നിയമനടപടി പൂർത്തീകരിച്ചതിന് ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കും. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് അണ്ടലൂർ മുല്ലപ്രം വീട്ടിൽ ഷാരോണിനെ കാണാതായത്. 

പാലയാട് ഹെൽത്ത് സെൻ്ററിൽ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഷാരോൺ തിരിച്ചു വരാത്തതിനെ തുടർന്ന് വീട്ടുകാർ പരിഭ്രാന്തരായി. ധർമ്മടം പൊലി സിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. നാട്ടിലേക്ക് പുറപ്പെട്ട കുട്ടിയുമായി പൊലിസ് ഫോണിൽ സംസാരിച്ചു. കളിക്കാൻ പോകാൻ വിടാത്തതിൻ്റെ ദേഷ്യത്തിലാണ് ട്രെയിനിൽ കയറി ഗോവയിലേക്ക് നാടുവിട്ടതെന്നാണ് കുട്ടി പൊലിസിന് നൽകി. എന്തു തന്നെയായാലും ഷാരോണിനെതിരിച്ചു കിട്ടിയതിൻ്റെ ആശ്വാസത്തിലാണ് വീട്ടുകാരും അണ്ടലൂർപ്രദേശവാസികളും.

facebook twitter