+

കേരളത്തിൽ എത്ര കോൺഗ്രസ് നേതാക്കൾക്ക് ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തണം: കെ.രഞ്ചിത്ത്

എംഎൽഎയ്ക്ക് പോലും ഇരട്ടവോട്ടുണ്ടെന്നത് അതീവ ഗൗരകരമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പ്രസ്താവനയിൽ പറഞ്ഞു. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന് ഉളിക്കൽ പഞ്ചായത്തിൽ രണ്ട് വാർഡുകളിലായി വോട്ടർപട്ടികയിൽ പേരുണ്ട്

കണ്ണൂർ: എംഎൽഎയ്ക്ക് പോലും ഇരട്ടവോട്ടുണ്ടെന്നത് അതീവ ഗൗരകരമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പ്രസ്താവനയിൽ പറഞ്ഞു. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന് ഉളിക്കൽ പഞ്ചായത്തിൽ രണ്ട് വാർഡുകളിലായി വോട്ടർപട്ടികയിൽ പേരുണ്ട്.  14-ാം വാർഡായ ഉളിക്കൽ ഇസ്റ്റിലെ ഒന്നാംനമ്പർ ബൂത്തിലും 18-ാം വാർഡായ മുണ്ടന്നൂരിലെ ഒന്നാം ബൂത്തിലുമാണ് ഇരട്ടവോട്ടുള്ളത്. 

ദേശീയ തലത്തിൽ ബിജെപിക്ക് എതിരെ വ്യാജ പ്രചരണം നടത്തുന്ന സമയത്താണ് കോൺഗ്രസ് എംഎൽഎയുടെ ഇരട്ടവോട്ട് മറച്ചുവെച്ചത്. എംഎൽഎയ്ക്ക് പോലും ഇരട്ട വോട്ടുണ്ടെങ്കിൽ കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്ക് എത്ര ഇരട്ടവോട്ട് ഉണ്ടാകുമെന്ന് കണ്ടെത്തണം. ഈ രീതിയിലാണ് യുഡിഎഫും എൽഡിഎഫും കേരളത്തിൽ  തദ്ദേശ തിരഞ്ഞടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും അട്ടിമറിക്കുന്നത്. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ശുദ്ധീകരണം നടത്തണം. ഇരട്ടവോട്ട് കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

facebook twitter