കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ വാര്‍ഷിക സമ്മേളനം നടത്തി

11:00 AM Aug 11, 2025 | AVANI MV

തളിപ്പറമ്പ്: കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ വാര്‍ഷിക സമ്മേളനം പൂക്കോത്ത്‌തെരു ശാഖ കമ്മറ്റി ഓഫീസില്‍ നടത്തി.വളപട്ടണം പോലിസ് ഇന്‍സ്‌പെക്ടര്‍പി വിജേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ലക്ഷമണന്‍ അധ്യക്ഷത വഹിച്ചു.എണ്‍പത് വയസ് കഴിഞ്ഞ സമുദായ അംഗങ്ങളെ ചടങ്ങില്‍ വെച്ച് ആറളം  ഡി എഫ് ഒ വി.രതീശന്‍ ആദരിച്ചു.

ഉന്നത വിജയം നേടിയ പ്ലസ്ടു, എസ്.എസ.എല്‍.സി വിദ്യാര്‍ത്ഥികളെയും ബാംഗ്‌ളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സ് മെറ്റീരിയല്‍ സയന്‍സില്‍ പി.എച്ച് ഡി നേടിയ ആവണി, എം ബി ബി എസ് വിജയിച്ച ഡോ: ശ്രുതി പ്രഭ എന്നിവരെയും അനുമോദിച്ചു.കെ.പി.എസ് സംസ്ഥാന സെക്രട്ടരി സതീശന്‍ പുതിയേട്ടി മുഖ്യപ്രഭാഷണം നടത്തി.

പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം.ബാലകൃക്ഷ്ണന്‍, കെ.പി.എസ് സംസ്ഥാന സമിതി അംഗങ്ങളായ കെ. രഞ്ജിത്ത്, ശ്യാമള ശശിധരന്‍, തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് എം തങ്കമണി, യുവജന വിഭാഗം തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി സുജേഷ് എന്നിവര്‍ പ്രസംഗിച്ചു.
കെ.രമേശന്‍ സ്വാഗതവും ടി.വി.കൃഷ്ണരാജ് നന്ദിയും പറഞ്ഞു.