+

കേരള സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശാസ്ത്ര-ചരിത്ര സംസ്ഥാന ശില്പശാല വ്യാഴാഴ്ച മുതൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കും

കേരള സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-ചരിത്ര സംസ്ഥാന ശില്പശാല  വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ

തളിപ്പറമ്പ:  കേരള സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-ചരിത്ര സംസ്ഥാന ശില്പശാല  വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കുമെന്ന് സംഘാടകർ തളിപ്പറമ്പ്  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സനാഥ ബാല്യം വൈജ്ഞാനിക ബാല്യമായി വളരുകയെന്നത് ഡിജിറ്റൽ യുഗത്തിൻറെ അനിവാര്യതയാണ്. ഏതൊരു വിജ്ഞാന സമ്പാദനത്തിനും സമൂഹ നിർമ്മാണത്തിനും ജ്ഞാനാടിത്തറ; ശാസ്ത്രീയമായ തെളിവുകളും, ബോദ്ധ്യങ്ങളും നാളിതുവരെ ലഭ്യമായ പ്രപഞ്ചരഹസ്യത്തിൻറെ ചരിത്രപരമായ തിരിച്ചറിവും യാഥാർത്ഥ്യങ്ങളുമാണ്. 

കുഞ്ഞുങ്ങളിലാണ് സമൂഹത്തിൻറെ ഭാവിയും നിലനില്ക്കും എന്ന തിരിച്ചറിവാണ് ഇത്തരത്തിൽ ഒരു ശില്പശാല സംഘടിപ്പിക്കുന്നത്. കുട്ടികളെ വിജ്ഞാന സമൃദ്ധിയോടെ വളർത്തിയെടുക്കുന്നതിനായി സംസ്ഥാന തലം മുതൽ പഞ്ചായത്ത് തലം വരെ കുട്ടികളുടെ വ്യത്യസ്തങ്ങളായ ശാസ്ത്ര-ചരിത്ര സംഗമങ്ങൾ ജനകീയമായി സംഘടിപ്പിക്കുവാൻ കേരള ശിശുക്ഷേമ സമിതി തീരുമാനിച്ചിരിക്കുകയാണ്. 

ഇതിൻറെ അക്കാഡമിക് പദ്ധതികളുടെ പഠന ഘടകങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിന്  ബാലാവകാശ പ്രസ്ഥാനങ്ങളേയും, സന്നദ്ധ വിജ്ഞാന വിചക്ഷണരേയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംസ്ഥാന തലത്തിൽ  ശാസ്ത്ര-ചരിത്ര ശില്പശാല സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ നിന്നായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 180 ത്തിലധികം പേരാണ് പങ്കെടുക്കുക.

 ശാസ്ത്ര-ചരിത്ര ശില്പശാലയുടെ സംസ്ഥാന തല ഉൽഘാടനം തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവന്ദൻ നിർവ്വഹിക്കും.  തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് സി.എം. കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ സമിതി ജന. സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി, സി.എം. കൃഷ്ണൻ,  പി. സുമേശൻ, സി. അശോക് കുമാർ, രസിൽ രാജ് എന്നിവർ പങ്കെടുത്തു.

facebook twitter