കണ്ണൂർ പാപ്പിനിശ്ശേരിയിൽ ലോട്ടറി വിൽപ്പന തൊഴിലാളി കുളത്തിൽ മുങ്ങി മരിച്ചു

10:13 AM Aug 17, 2025 | Neha Nair

പാപ്പിനിശ്ശേരി : ഐക്കൽ കുളത്തിൽ മുങ്ങി മരിച്ച ലോട്ടറി വിൽപ്പന തൊഴിലാളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
അരോളി കമ്മാടുത്തു മൊട്ടയിൽ താമസിക്കുന്ന ലോട്ടറി വിൽപ്പനക്കാരൻ കല്ലേൻ രവിന്ദ്രനാണ് ( 75) മരണമടഞ്ഞത്. ചെരുപ്പും വസ്ത്രങ്ങളും കുളക്കരയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതുപ്രകാരം കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴസ് കുളത്തിൽ തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. 

തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കണ്ണൂർജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ഇന്ന് ഉച്ചയോടെ നടക്കും. ഭാര്യ: എം.ശാരദ. മക്കൾ: ഷൈനി.ഷൈനേഷ് മരുമകൾ . ധന്യ വെള്ളാവ്