തലശേരി : തലശേരി സൈദാർ പളളിയിൽനിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു. ഞായറഴ്ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കാസർകോടെക്ക് വരികയായിരുന്ന കെ എൻ 56 ടി 9966 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. സെയ്ദർ പള്ളിയിലെ ടി.സി ഉമ്മർ സ്മാരക മന്ദിരത്തിൻ്റെ മുൻവശത്തേക്കാണ് കാർ ഇരച്ചു കയറിയത്.
സ്വിഗ്ഗി ഡെലിവറി ബോയി സഞ്ചരിച്ചിരുന്ന ബൈക്കും ഇടിച്ചു തെറിപ്പിച്ചു. പരുക്കേറ്റ യുവാവിനെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കെ എൽ 58 എ എൻ 6634 നമ്പർ ബൈക്ക് പൂർണമായും തകർന്നു. സി പി എം ഓഫീസിൻ്റെ മുൻവശവും തകർന്ന നിലയിലാണ്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ ടി.സി അബ്ദുൽ ഖിലാബ് പറഞ്ഞു. ഏറ്റവും തിരക്കേറിയ സ്ഥലം കൂടിയാണിത്. പുലർച്ചെയായതിനാലാണ് വൻ അപകടമൊഴിവായത്.
തലശേരി ടൗൺപൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാസർകോട്ടെ ഡോക്ടറും, കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ടതാണ് അപകടം.