+

കർഷക ദിന പരിപാടി വേദിയിൽ വയൽ നികത്തിലിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് സി.പി.ഐ നേതാവിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; പരിപാടിയിൽ ഇറങ്ങിപ്പോയി സി.പി.ഐ നേതാവ്

വയൽ നികത്തലിന് കൂട്ടുനിന്നുവെന്ന ആരോപണവുമായിസി പി ഐ നേതാവിനെതിരെ കർഷക ദിനാചരണവേദിയിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകർ രംഗത്തെത്തി.ഡി. വൈ. എഫ്. ഐ പ്രവർത്തകർ വേദി കൈയ്യടക്കുകയും മൈക്ക് പിടിച്ച് വാങ്ങി പ്രസംഗിക്കുകയും ചെയ്തതോടെ നേതാവ് ചടങ്ങില്‍ നിന്ന് ഇറങ്ങി പോയി.

കുഞ്ഞിമംഗലം: വയൽ നികത്തലിന് കൂട്ടുനിന്നുവെന്ന ആരോപണവുമായിസി പി ഐ നേതാവിനെതിരെ കർഷക ദിനാചരണവേദിയിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകർ രംഗത്തെത്തി.ഡി. വൈ. എഫ്. ഐ പ്രവർത്തകർ വേദി കൈയ്യടക്കുകയും മൈക്ക് പിടിച്ച് വാങ്ങി പ്രസംഗിക്കുകയും ചെയ്തതോടെ നേതാവ് ചടങ്ങില്‍ നിന്ന് ഇറങ്ങി പോയി.

കുഞ്ഞിമംഗലം പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ ചിങ്ങം ഒന്ന് കര്‍ഷക ദിനാചരണ പരിപാടിയിലാണ് പ്രതിഷേധ മരങ്ങേറിയത്. സി.പി.ഐ. പ്രതിനിധിയായ പി. ലക്ഷ്മണനാണ് ഇറങ്ങി പോയത്.എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഘടകകക്ഷി നേതാവിനെതിരെ പ്രതിഷേധമുയർന്നത്.സി പി എം , കോണ്‍ഗ്രസ് പ്രതിനിധികള്‍ സംസാരിച്ച ശേഷം സി.പി.ഐ. പ്രതിനിധിയായ പി ലക്ഷ്മണനെ വേദിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോഴാണ് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ഒരു സംഘം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സ്റ്റേജിലേക്ക് കയറിയത്.വയല്‍ മണ്ണിട്ട്‌നികത്താന്‍ കൂട്ട് നിന്നുവെന്ന ആരോപണവുമായാണ് ഇവർപ്രതിഷേധം ഉയര്‍ത്തിയത്.

ബഹളമായതോടെസി പി ഐ നേതാവ് വേദിയില്‍ നിന്ന് ഇറങ്ങി ചടങ്ങ് ബഹിഷ്‌കരിച്ച് പോയി.സ്റ്റേജിലെത്തിയ ഡിവൈ എഫ് ഐ നേതാവ് മൈക്ക് മുൻപിലെത്തി  സി പി ഐ നേതാവിനെ വിമർശിച്ചുകൊണ്ടുപ്രസംഗിക്കുകയും ചെയ്തു.പി.ലക്ഷ്മണന്‍  മകന്‍ തീയ്യ മഹാസഭക്ക് ഓഫീസ് പണിയാന്‍ വയല്‍ നല്‍കി മണ്ണിട്ട് നികത്തിയെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം.
 

facebook twitter