തണൽ കാഞ്ഞിരോട് ബ്രെയിൻ ആൻഡ് സ്‌പൈൻ മെഡ്സിറ്റി പുതിയ കെട്ടിടോദ്ഘാടനം സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു

10:20 AM Aug 18, 2025 | AVANI MV

കാഞ്ഞിരോട്:ദക്ഷിണേന്ത്യയിൽ തന്നെ മികച്ച ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററായ കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് തണൽ ബ്രെയിൻ ആൻഡ് സ്‌പൈൻ മെഡ്സിറ്റിയോടനുബന്ധിച്ചു പുതുതായി പണി തീർത്ത അത്യാധുനിക സൗകര്യമുള്ള എഴുപത് ബെഡോട് കൂടിയുള്ള പുതിയ കെട്ടിടം   സ്പീക്കർ എ.എൻ. ഷംസീർ   ഉദ്‌ഘാടനം ചെയ്തു .

.2022-ൽ  കാഞ്ഞിരോട് ആരംഭിച്ച ബ്രെയിൻ ആൻഡ് സ്‌പൈൻ മെഡ്സിറ്റി ഇത്തരത്തിലുള്ള ഇന്ത്യ യിലെതന്നെ ആദ്യ സംരംഭമാണ്. നട്ടെല്ലിന് ക്ഷതമേറ്റും, പക്ഷാഘാതം മൂലവും, അപകടത്തിൽ പെട്ട് തലച്ചോറിന് പരിക്ക് പറ്റിയും കിടപ്പിലായ രോഗികൾക്ക് അത്യാധുനിക ചികിത്സയിലൂടെ സുഖപ്പെടുത്തി അവരെ തിരിച്ചു ജീവിതത്തിലേക്ക് എത്തിക്കാൻ ഈ സ്ഥാപനം മുഖേന കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തങ്ങളായ ചികിത്സാരീതികളായ ഹൈഡ്രോതെറാപ്പി, റോബോട്ടിക്‌തെറാപ്പി  അടക്കമുള്ള നൂതന ചികിത്സാ രീതികളോടെ ചാരിറ്റി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത്
ഓഡിറ്റോറിയം  ഉദ്‌ഘാടനം  കെ.കെ. ശൈലജ  എം.എൽ.എ യും ഐ.പി. ബ്ലോക്ക് ഉദ്‌ഘാടനം മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ്, സൽസാർ ന്യൂറോ സെന്റർ ഉദ്‌ഘാടനം സൽസാർ  ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ  എം. സലാഹുദ്ധീൻ എന്നിവരും നിർവഹിച്ചു.

ചടങ്ങിൽ തണൽ ചെയർമാൻ ഡോ.വി. ഇദ്രീസ് അധ്യക്ഷനായി. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ഷൈമ മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. അനീഷ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. റജി കൂടാളി പഞ്ചായത്തംഗം ടി. മഞ്ജുള , ഇരിട്ടി ബ്ളോക്ക് പഞ്ചായത്തംഗം എം. രതീഷ് കാഞ്ഞിരോട് തണൽ പ്രസിഡൻ്റ് ,എ. പി. എം. ആലിപ്പി എന്നിവർ സംസാരിച്ചു. വി.വി മുനീർ സ്വാഗതവും കെ. കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.