സീനിയർ ജേർണലിസ്റ്റ് സ് യൂണിയൻ കേരള സംസ്ഥാന സമ്മേളനം കണ്ണൂരിൽ

02:10 PM Aug 18, 2025 | AVANI MV

കണ്ണൂർ : സീനിയർ ജേർണലിസ്റ്റ് സ് യൂണിയൻ കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22, 23 തീയ്യതികളിൽ കണ്ണൂരിൽ നടക്കും.  കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന സമ്മേളനം 23 ന് രാവിലെ 10ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

പ്രതി പക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം പിമാർ, എം എൽ എ മാർ എന്നിവർ സംബന്ധിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി സെമിനാർ, പുസ്തക പ്രകാശനം, പ്രമുഖ വ്യക്തികളെ  ആദരിക്കൽ എന്നിവയുണ്ടാകും.