കണ്ണൂർ :രാഷ്ടീയ ആരോപണത്തിന് മറുപടി പറയാൻ എം എസ് എഫിന് കഴിയുന്നില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് വർഗ്ഗീയവാദിയായി മാറിജമാഅത്ത ഇസ്ലാമിയുടെയും ക്യാംപസ് ഫ്രണ്ടിൻ്റെയും നാവായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്.
ഇടത് ഹിന്ദുത്വ എന്ന ജമാഅത്ത ഇസ്ലാമി വാക്ക് ഇപ്പോൾ ഉപയോഗിക്കുന്നത് എം എസ് എ ഫാണ്.എംഎസ്എഫ് വിദ്യാർത്ഥികളെ വർഗ്ഗീയമായി വിഭജിക്കുകയാണ്.മുസ്ലീം സമുദായത്തിൻ്റെ അട്ടിപ്പേറവകാശം എംഎസ്എഫിനല്ല സംഘി ചാപ്പ അടിച്ച് എസ്എഫ്ഐ യെ പിന്നോട്ടടിപ്പിക്കാൻ നോക്കണ്ടെന്നും സഞ്ജീവ് പറഞ്ഞു.എം എസ് എഫ് വർഗ്ഗീയത തുടർന്നും തുറന്ന് കാട്ടും സംഘപരിവാർ വിരുദ്ധ സമരങ്ങളിൽ എം എസ് എഫിനെ കാണാറില്ല.
സംഘപരിവാറുമായി നേർക്കുനേർ പോരാടുന്നത് എസ്എഫ്ഐ സിറാത്ത് പാലം കടക്കില്ലെന്ന് പറഞ്ഞാണ് എം എസ് എഫ് മുസ്ലീം വിദ്യാർത്ഥികളെ ഭയപ്പെടുത്തുന്നത് സിറാത്ത് പാലത്തിൽ എം എസ് എഫ് ടോൾ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.രാജവെമ്പാലയേക്കാൾ വിഷം വമിപ്പിക്കുന്നയാളാണ് ഹിന്ദു ഐക്യവേദി നേതാവായ ശശികല പി കെ നവാസിനെ രക്ഷിക്കാനാണ് ശശികല രംഗത്തിറങ്ങിയത്
ശശികലയുടെ വിമർശനമല്ല എസ്എഫ്ഐ ഉയർത്തിയ വിമർശനം ശശികലയുടെ പ്രസ്താവന എം എസ് എഫ് സുവർണ്ണാവസരമായെടുത്തുവെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.