കണ്ണൂർ : സ്വകാര്യവൽക്കരണത്തിൻ്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ പണിയുന്നതിനായി മരങ്ങൾ മുറിച്ചപ്പോൾ കണ്ണൂർ റെയിൽവെ സ്റ്റേഷൻ ഭൂമിയിലെ പഴയ ക്വാർട്ടേഴ്സിൻ്റെ മേൽക്കൂരയിൽ പൂച്ച കുടുങ്ങി. കഴിഞ്ഞ കുറെ ദിവസങ്ങളായി കെട്ടിടത്തിൻ്റെ ആ ബ് സ്റ്റോസ് ഷീറ്റിനു മുകളിൽ താഴെയിറങ്ങാനാവാതെ കുടുങ്ങിയിരിക്കുകയാണ് പൂച്ച' നേരത്തെ മരങ്ങൾ ഉള്ളപ്പോഴാണ് ഇത് കെട്ടിടത്തിൻ്റെ മുകളിൽ കയറിപ്പറ്റിയത്. തണൽ മരങ്ങൾ റെയിൽവെ അധികൃതർമുറിച്ചു മാറ്റിയതോടെ താഴെയിറങ്ങാനാവാത്ത അവസ്ഥയിലായി ഈ മിണ്ടാപ്രാണി.
കഴിക്കാൻ ഒന്നും കിട്ടാത്തതിനാൽ പൂച്ച പട്ടിണിയിലാണ് പൂച്ചയുടെ കരച്ചിൽ കേട്ട വ്യാപാരികളാണ് ഈ കാര്യം ശ്രദ്ധിച്ചത്. ഉടൻ പൂച്ചയെ താഴെയിറക്കിയില്ലെങ്കിൽ ശക്തമായ മഴയിൽ പൂച്ച അസുഖ ബാധിതനായി ചത്തുപോകുമോയെന്ന ആശങ്ക ഇവർക്കുണ്ട്. മൃഗസംരക്ഷണ സംഘടനയായ മാർക്കിൻ്റെ പ്രവർത്തകരെ വിവരം അറിയിച്ചിട്ടുണ്ട്. അവർ ഉടനെയെത്തുമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതീക്ഷ.