പയ്യന്നൂർ :രാമന്തളി ,കുന്നരു പ്രദേശത്ത് കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പി.വി.കരുണാകരന്‍ (80)നിര്യാതനായി. കുന്നരു സര്‍വ്വീസ് സഹകരണ ബേങ്കിന്റെ പൂര്‍വരൂപമായ കുന്നരീയം ഐക്യനാണയ സംഘത്തിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
ബേങ്കിന്റെ സ്ഥാപക സെക്രട്ടറി എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗം, പയ്യന്നൂര്‍ സഹകരണ ആശുപത്രി സ്ഥാപക ഭരണ സമിതിയംഗം, സി പി എം കുന്നരു ലോക്കല്‍ സെക്രട്ടറി, കേരള സഹകരണ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, കര്‍ഷകസംഘം കുന്നരു വില്ലേജ് സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കുന്നരു ഡവലപ്‌മെന്റ് കമ്മിറ്റി, എടുത്തുരുത്തി ബണ്ട് കമ്മിറ്റി, ടാഗോര്‍ സ്മാരക വായനശാല, ഫ്രണ്ട്‌സ് യൂനിയന്‍ ക്ലബ്ബ് എന്നിവ സംഘടിപ്പിക്കുന്നതില്‍ പ്രധാന നേതൃത്വമായി പ്രവര്‍ത്തിച്ചു.
മൃതദേഹം നാളെ വ്യാഴം രാവിലെ 11 മണിക്ക് ടാഗോര്‍ സ്മാരക വായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കുന്നരു പൊത ശ്മശാനത്തില്‍.
ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കള്‍: ഷീബ, ഷൈബ (കുന്നരു ബേങ്ക്), ഷാബി. മരുമക്കള്‍: ഇ വി രാജന്‍ (വെങ്ങര), പി വി മുരളി(കണ്ണോം) എം ചന്ദ്രശേഖരന്‍ (സൂപ്രണ്ട്, പയ്യന്നൂര്‍ നഗരസഭ).
സഹോദരങ്ങള്‍: പരേതരായ കല്യാണി, ജാനകി.