കൂത്തുപറമ്പ് മണ്ഡലം നിയുക്തി 2025 മെഗാ തൊഴിൽ മേള 23 ന് പാനൂരിൽ

03:04 PM Aug 21, 2025 | Neha Nair

കണ്ണൂർ : കണ്ണൂർ ജില്ലാ എംപ്ളോയ്മെൻ്റ് എക്സ്ചേഞ്ചും എംപ്ളോയ് ബിലിറ്റി സെൻ്ററും കൂത്തുപറമ്പ് നിയോജക മണ്ഡലംജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ ഓഗസ്റ്റ് 23 ന് നിയുക്തി 2025 എന്ന പേരിൽ പാനൂർ യു.പി സ്കൂളിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് കൂത്തുപറമ്പ് മണ്ഡലം എം.എൽ.എ കെ.പി മോഹനൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

450 ഒഴിവുകൾ വിവിധ കമ്പി നികളിലായി ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് 600 ലധികം അപേക്ഷകർ ഇതിനകംപേർ രജിസ്റ്റർ ചെയ്തിട്ടുണ്ട് 25 വൻകിട തൊഴിൽ സ്ഥപനങ്ങൾ ജോബ് ഫെയറിൽ പങ്കെടുക്കും. ആയിരത്തിലേറെ ഉദ്യോഗാർത്ഥികൾ ജോബ് ഫെയറിൽ തൊഴിൽ അവസരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എസ്. എസ്. എൽ. സി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള18 മുതൽ 50 വയസു വരെയുളളവർക്ക് നിബന്ധനങ്ങൾക്ക് വിധേയമായി ജോബ് ഫെയറിൽ പങ്കെടുക്കാം. 

സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണെന്ന് കെ.പി മോഹനൻ എം.എൽ.എ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0497-2707610,628 2942066 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ ജില്ലാ എംപ്ളോയ്മെൻ്റ് ഓഫീസർ രമേശൻ കുനിയിൽ, എം. ദിനേശൻ. കെ.പി രമേഷ് ബാബു എന്നിവരും പങ്കെടുത്തു.