+

പാപ്പിനിശേരിയിൽ ശൈഖുന പി. കെ. പി ഉസ്താദ് നാലാം ഉറൂസ് മുബാറക്ക് 25 ന് തുടങ്ങും

പാപ്പിനിശേരിയിൽ ശൈഖുന പി. കെ. പി ഉസ്താദ് നാലാം ഉറൂസ് മുബാറക്ക് 25 ന് തുടങ്ങും

കണ്ണൂർ : ശൈഖുനാ പി.കെ. പി ഉസ്താദ് നാലാം ഉറൂസ് മുബാറക്ക് ഈ മാസം 25 മുതൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 25,26,27 തീയ്യതികളിൽ പാപ്പിനിശേരി ഹിദായത്ത് കേന്ദ്ര മദ്രസാ ക്യാംപസിൽ വിവിധ പരിപാടികളോടെയാണ് ഉറൂസ് നടക്കുക. 25 ന് വൈകുന്നേരം. 

5.30 ന് നടക്കുന്ന മഖാം സിയാറത്തിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശവറ അംഗം കെ.കെ.പി അബ്ദുള്ള മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.എം.എഫ് കണ്ണൂർ ജില്ലാ പ്രസി .അബ്ദുറഹ്മാൻ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തും. അയ്യായിരത്തോളം പേർ ഉറൂസിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

 വാർത്താ സമ്മേളനത്തിൽ അസ് അദിയ്യരക്ഷാധികാരി സയ്യിദ് അസ്ലം തങ്ങൾ,കെ.മുഹമ്മദ് ശരീഫ് ബാഖഫി, എ.കെ അബ്ദുൽ ബാഖി, കെ. മുഹമ്മദ് അഷ്റഫ് അൽ ഖാസിമി,ഷഹീർ പാപ്പിനിശേരി എന്നിവർ പങ്കെടുത്തു.

Trending :
facebook twitter