കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ ​​​​​​​

10:08 AM Aug 23, 2025 | AVANI MV

കണ്ണൂർ : കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി രാജ് കുമാറിനെ എക്സൈസ് അറസ്റ്റുചെയ്തു. എക്സൈസ്കമ്മിഷണർ സ്ക്വാഡ് അംഗം പി. വി ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന കണ്ണൂർ പ്രസ് ക്ളബ്ബ് പരിസത്ത് കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. അക്ഷയിയും സംഘവും ഇന്ന് രാവിലെ നടത്തിയ റെയ്ഡിലാണ് ഇതരസംസ്ഥാന തൊഴിലാളിയായപ്രതി പിടിയിലായത്.