ആറളത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് ഉന്തി തള്ളിപ്പോയി: മടുത്തപ്പോൾ വഴിയിൽ ഉപേക്ഷിച്ചു മുങ്ങി: മോഷണശ്രമം നടത്തിയ യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം കിട്ടി

12:47 PM Aug 23, 2025 | AVANI MV

ഇരിട്ടി :കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമം കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ബൈക്കുകൾ തള്ളി കൊണ്ടുപോയതിന് ശേഷം കുറച്ചു ദൂരം മുൻപോട്ടു കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു. ചാവിയില്ലാത്തതിനാൽ വഴിയിൽ ഇരുചക്ര വാഹനം ഉപേക്ഷിക്കുകയായിരുന്നു മോഷ്ടാവെന്ന് കരുതുന്ന യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടുണ്ട്.

വീട്ടുമുറ്റത്തെ ഗുഡ്സ് ഓട്ടോറിക്ഷയുടെ ചില്ലുകൾ കേടുവരുത്തിയിട്ടുണ്ട്. അമ്പല കണ്ടി പുഴയോരത്ത് മദ്യപാന - മയക്കുമരുന്ന് സംഘം തമ്പടിക്കുന്നതായി നേരത്തെ പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. രണ്ടാഴ്ച്ച മുൻപും ഇതേ പോലെ ഇരുചക്ര വാഹന മോഷണശ്രമം നടന്നിരുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യം നാട്ടുകാരുടെ ഉറക്കം കൊടുത്തിയിട്ടുണ്ട്. വാർഡ് മെം പറുടെ നേതൃത്വത്തിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ചർച്ച ചെയ്യുന്നതിനായി യോഗം ചേരും ആറളം പൊലിസിന് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.