തലശ്ശേരിയിൽ റെയിൽവെ നിർമ്മാണ സാധനങ്ങൾ അടിച്ചു മാറ്റിയ മൂന്ന് പേർ അറസ്റ്റിൽ

09:05 PM Aug 24, 2025 | Neha Nair

തലശേരി : തലശേരിയിൽ റെയിൽവേ നവീകരണ പ്രവൃത്തിയുടെ സാധനങ്ങൾ കവർന്ന മൂന്ന് കരാർ തൊഴിലാളികളെ ആർ പി എഫ് അറസ്റ്റ് ചെയ്തു. 

തമിഴ്നാട് സ്വദേശി ഭാസ്‌കർ, കർണാടക സ്വദേശികളായ കെ.എസ് മനു, എം എൻ മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. 450 കിലോ ഭാരമുള്ള ആങ്കിളുകളാണ് മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചത്.
 
ആർ പി എഫ് ഇൻസ്പെക്ടർ കെ. കേശവദാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുനിൽ, മനോജ് കുമാർ എന്നിവർ അടങ്ങുന്ന സ്ക്വാഡാണ് സംഘത്തെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending :