കണ്ണൂർ: സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു. കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യാതിഥിയായിരുന്നു.
കോർപറേഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, സപ്ലൈകോ കോഴിക്കോട് മേഖലാമാനേജർ ഷെൽ ജി ജോർജ്ജ്, കണ്ണൂർ ഡിപ്പോ മാനേജർ ദ്വിജ എം കെ,വിവിധ രാഷ്ട്രീയപാർട്ടിപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. അരിയും വെളിച്ചെണ്ണയുമുൾപ്പെടെപതിമൂന്നിനം നിത്യോപയോഗ സാധനങ്ങളാണ് ന്യായവിലക്ക് ഫെയറിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. കൂടാതെ പ്രത്യേക ഓഫറുകൾക്ക് പുറമെ സമ്മാന കൂപ്പണുകളും നൽകുന്നുണ്ട്.