കണ്ണൂർ : കേരളത്തിലെ നൃത്താദ്ധ്യാപകരുടെ യൂണിയനായ ആൾ കേരള ഡാൻസ് ടീച്ചേഴ്സ് യൂണിയന്റെ ( എ.കെ ഡി.ടി.യു) അഞ്ചാം വാർഷികവും സംസ്ഥാന സമ്മേളനവും സെപ്റ്റംബർ 2ന് കണ്ണൂർ താളിക്കാവ് കലാരഞ്ജിനി ഓഡിറ്റോറിയൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10 ന് നടക്കുന്ന സംസ്ഥാന സമ്മേളനം ഡോ. സുമിത നായർ ഉദ്ഘാടനം ചെയ്യും കേരള ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയാകും.
പ്രതിനിധിസമ്മേളനം ഡോ. സുമിത നായർ ഉദ്ഘാടനം ചെയ്യും. ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക് ശേഷം നടക്കുന്ന സാംസ്കാരികസമ്മേളനം കണ്ണൂർ കോർപറേഷൻമേയർ മുസ്ലിഹ് മഠത്തിൽഉദ്ഘാടനം ചെയ്യും. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.സമ്മേളനത്തിൽ യൂണിയന്റെ പുതിയ സംസ്ഥാന ഭരണസമിതി തെരഞ്ഞെടുപ്പും അനുമോദനവും നടക്കും. തുടർന്ന് യൂണിയൻ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി കലാമണ്ഡലം ലീലാ മണി, കലാമണ്ഡലം വീണ അഭിലാഷ്, വിമലാ ദേവി, അഞ്ജു വിജയൻ, പ്രജുല സഞ്ചയ് എന്നിവർപങ്കെടുത്തു