+

പി ആർ രോഹിണി അമ്മയുടെ സ്മരണാർത്ഥം കിടപ്പ് രോഗിക്കൾക്ക് നൽകാൻ കട്ടിൽ സംഭവാന ചെയ്തു

മമ്മാക്കുന്ന് ഇന്ദിരാ ഭവൻ  നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്  കരുത്ത്പകരാൻ വേണ്ടി തട്ടാന്റെ വളപ്പിൽ പി ആർ രോഹിണി  അമ്മയുടെ സ്മരണാർത്ഥം  ഭർത്താവും,

കാടാച്ചിറ : മമ്മാക്കുന്ന് ഇന്ദിരാ ഭവൻ  നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്  കരുത്ത്പകരാൻ വേണ്ടി തട്ടാന്റെ വളപ്പിൽ പി ആർ രോഹിണി  അമ്മയുടെ സ്മരണാർത്ഥം  ഭർത്താവും,  മക്കളും ചേർന്ന് കിടപ്പു രോഗികൾക്ക് ഉപയോഗിക്കാൻ ഉപകരിക്കുന്ന കട്ടിൽ  ഇന്ദിരാഭവനു വേണ്ടി  കുടുംബാംഗങ്ങളിൽ നിന്നും, എ ഐ സി സി  മെമ്പർ വി. എ നാരായണൻ ഏറ്റുവാങ്ങി . 

തുടർന്ന്  ഇന്ദിര ഭവനിൽ വെച്ച് കേരളത്തിലെ വിവിധ കോളേജുകളിൽ കെ എസ് യു ന്റെ സംഘടനാ പ്രവർത്തനം നടത്തുന്ന വിദ്യാർഥികളെ  അനുമോദിച്ചു. അനുമോദന ചടങ്ങ് വി എ നാരായണൻ ഉദ്ഘാടനം ചെയ്തു ഗീതെഷ് അധ്യക്ഷത വഹിച്ചു രാജേന്ദ്രൻ പുതുക്കുടി , വിജയൻ പി കെ , സഗേഷ് കുമാർ, പ്രകാശൻ മമ്മാക്കുന്ന്, രമേശൻ അരാൽ, പ്രകാശൻ പി ആർ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു

facebook twitter