പയ്യന്നൂർ : പയ്യന്നൂർ ദേശീയപാതയിലെ കേളോത്ത് സിമൻ്റ് ഗോഡൗണിൽചരക്ക് ലോറിക്ക് തീ പിടിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ലോറി ഭാഗികമായി കത്തി നശിച്ചു തീയും പുകയും ഉയരുന്നത് കണ്ട്ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
പയ്യന്നൂർ കേളോത്ത് സിമൻ്റ് ഗോഡൗണിൽ ലോറിക്ക് തീപിടിച്ചു
07:32 PM Sep 01, 2025
| AVANI MV