+

തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച വയോധികൻ്റെ സ്വർണമോതിരം ആശുപത്രി ജീവനക്കാരൻ അടിച്ചു മാറ്റിയതായി പരാതി

തലശേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ സ്വർണമോതിരം ആശുപത്രി ജീവനക്കാരൻ അടിച്ചു മാറ്റിയതായി പരാതി.

തലശേരി : തലശേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ സ്വർണമോതിരം ആശുപത്രി ജീവനക്കാരൻ അടിച്ചു മാറ്റിയതായി പരാതി. തലശേരി ടെംപിൾഗേറ്റിന് സമീപത്ത് താമസിക്കുന്ന യുവതിയുടെ പരാതിയിൽ തലശേരി ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. 

കഴിഞ്ഞ മാസം തലശേരി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുവതിയുടെ പിതാവ് മരണമടഞ്ഞിരുന്നു. എന്നാൽ മൃതദ്ദേഹം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകുന്നതിന് മുൻപ് യുവതി പിതാവിൻ്റെ കൈവിരലിലുള്ള ഒരു പവൻ്റെ സ്വർണമോതിരം കാണാതായെന്നാണ് പരാതി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരൻ ഇതെടുത്തുവെന്നാണ് പരാതി. സംഭവത്തിൽ തലശേരി ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരാതിക്കാസ്പദമായ ദിവസത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.

facebook twitter