പരിയാരം: ഇരട്ട മരണത്തിൽ നടുങ്ങി മാതമംഗലം ഗ്രാമം.റോഡരികിലൂടെ നടന്നുപോകവെ ബൈക്കിടിച്ച് മാതമംഗലത്ത് രണ്ടുപേര്‍ കൊല്ലപ്പെട്ടത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് ഹിമാലയ ബുള്ളറ്റ് ബൈക്ക് ഓടിച്ച യുവാവിനും ഗുരുതരപരുക്കേറ്റിട്ടുണ്ട്. ഇയാൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എരമം-കടേക്കര മേച്ചറപാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രി 11.45 നാണ് അപകടം.
എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി-മാവില മൂര്ക്കന് വീട്ടില്‍ നാരായണി എന്നിവരുടെ മകന് എം.എം.വിജയന്(50), പുഞ്ഞുംപിടുക്ക രാഘവന്-പി.കെ.പത്മാക്ഷി ദമ്പതികളുടെ മകന് രതീഷ്(40) എന്നിവരാണ് മരിച്ചത്.
ബുള്ളറ്റ് ബൈക്കോടിച്ച ശ്രീദുലിനെ(27) പരിക്കുകളോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ഏറെ വൈകിഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇരുവരും. അമിത വേഗതയിൽ വന്ന ബൈക്ക് റോഡരികിലുടെ നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ചു തെറിപ്പിച്ചെന്നാണ് പൊലിസ് നൽകുന്ന പ്രാഥമിക വിവരം. റോഡിൽ വീണു കിടന്ന മൂന്ന് പേരെയും നാട്ടുകാരാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജോശുപത്രിയിൽ എത്തിച്ചത്. എന്നാൽ വഴി യാത്രക്കാരായ രണ്ടു പേർ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണമടയുകയായിരുന്നു.നിഷയാണ് വിജയന്റെ ഭാര്യ. ഷമ്മിക്, സോംനാഥ് എന്നിവരാണ് 'മക്കള്‍.ഏകസഹോദരന്: എം.എം.രാജന്(വിമുക്തഭടന്).രതീഷ് അവിവാഹിതനാണ്. സഹോദരങ്ങല്‍ ബിന്ദു, സിന്ധു. രണ്ടുപേരും നാടന്‍ പണിക്കാരാണ് .മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.