മായൻമുക്കിൽ കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ച് 2 പേർക്ക് പരുക്കേറ്റു

07:27 PM Sep 05, 2025 | AVANI MV

മുണ്ടേരി : കൂടാളി_കണ്ണൂർ റോഡിലെ മായൻ മുക്കിൽ നിയന്ത്രണം വിട്ട കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. കുടുക്കിമൊട്ടയിൽ നിന്ന് മായിൻ മുക്കിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് കടയിൽ സാധനം വാങ്ങാൻ വന്നവരേയും നിർത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങളിലും ഇടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളികളെ രണ്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നവർക്കാണ് പരിക്കേറ്റത്.നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തലനാരിഴയ്ക്കാണ് വൻ അപകടമൊഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.