കണ്ണൂരിലെ ആദ്യ കാല ഫുട്ബോൾ താരം ലക്കി വത്സൻ കളമൊഴിഞ്ഞു

07:31 PM Sep 05, 2025 | AVANI MV

കണ്ണൂർ: കണ്ണൂരിലെ ആദ്യകാല ഫുട്ബോൾ താരം കക്കാട്ടെ കുന്നത്ത് വത്സൻ (ലക്കി വത്സൻ) നിര്യാതനായി. കണ്ണൂർ ജില്ലാ ഫുട്ബോൾ താരവും നിരവധി വർഷം കണ്ണൂർ ലക്കി സ്റ്റാറിന് വേണ്ടി കളിച്ച ഡിഫൻ്ററുമായിരുന്നു ലക്കി വത്സൻ എന്നറിയപ്പെടുന്ന വത്സൻ. കണ്ണൂർ ജിംഖാന ക്ലബ്ബിന് വേണ്ടിയും വത്സൻ ബൂട്ടണിഞ്ഞിട്ടുണ്ട്.

മൂളിയിൽ കുഞ്ഞിരാമൻ -കുന്നത്ത് മന്ദി ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത. മക്കൾ: ബൈജു (ഗൾഫ് ), പ്രിയ. മരുമക്കൾ: അനിൽകുമാർ, നവ്യ. സഹോദരങ്ങൾ: രാജു, ദാസൻ. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.