കണ്ണൂരിൽ കാറിൽ താക്കോൽ കൊണ്ട് കുത്തി വരഞ്ഞ് വികൃതമാക്കിയയാൾക്കെതിരെ കേസെടുത്തു

12:55 PM Sep 06, 2025 | Desk Kerala

കണ്ണൂർ: 'വളപട്ടണത്ത് കാറില്‍ താക്കോല്‍കൊണ്ട് വരഞ്ഞ് വികൃതമാക്കി 30,000 രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ വളപട്ടണം പോലീസ് കണ്ടാലറിയാവുന്ന ഒരാളുടെ പേരില്‍ കേസെടുത്തു. ശനിയാഴ്ച്ച രാത്രി 7.10 ന് വളപട്ടണം മന്നയിലെ പൂട്ടിയിട്ട അപ്പൂസ് കഫെ എന്ന മില്‍മ ബൂത്തിന് സമീപത്താണ് സംഭവം നടന്നത്.

വളപട്ടണം കളരിവാതുക്കലിലെ സുഹറാസില്‍ കെ.സി.മജ്‌നാസ് തന്റെ കെ.എല്‍-13 എ.വി.8094 ഐ-20 കാര്‍ പാര്‍ക്ക് ചെയ്ത് അകത്തിരുന്ന് ഫോണില്‍ സംസാരിക്കവെ 55 വയസു തോന്നിക്കുന്ന ഒരാളാണ് താക്കോല്‍ കൊണ്ട് കാറിന്റെ മുന്‍വശത്തും ബോണറ്റിലും പിറകിലും വരഞ്ഞ് പെയിന്റ് ഇളക്കിയത്.

തടയാന്‍ ശ്രമിച്ച മജ്‌നാസിനെ ചീത്തവിളിച്ച് ഇയാള്‍ സ്‌ക്കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മന്നയില്‍ മില്‍മബൂത്ത് നടത്തുന്നയാളാണ് അതിക്രമം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.